ഓരോ പിറന്നാള്‍ കഴിയുമ്പോഴും ഞാന്‍ ആലോചിക്കാറുണ്ട് ഇനി ഞാന്‍ എത്ര പിറന്നാള്‍ കൂടി കൊണ്ടാടും എന്ന്. സ്കൂള്‍ഉം കോളേജ് ഉം ഒക്കെ ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു..
ഇന്നും ഒരു കൊച്ചു കുട്ടിയെ പോലെ ..ഇന്നിപ്പോള്‍ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഒന്നും ഇല്ലെങ്കിലും, എന്തോ ഒരു ഭാരം മനസ്സില്‍..വളരേണ്ടിയിരുന്നില്ല എന്ന തോന്നല്‍.!!! എന്‍റെ ഉത്തരവാദിത്തങ്ങളില്‍ നിന്നെല്ലാം ഞാന്‍ ഓടി ഒളിക്കാരാണ് പതിവ്...നല്ലൊരു ഭര്‍ത്താവോ അച്ഛനോ ആകാന്‍ കഴിയാത്തതും ഇത് കൊണ്ട് തന്നെ..എന്നും കുഞ്ഞായിരിക്കുവാന്‍ വെമ്പുന്ന ഒരു മനസ്സിനെങ്ങനെ ഈ റോളുകള്‍ ഒക്കെ ഏറ്റെടുക്കാന്‍ കഴിയും..ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു...കാലം ഓടുമ്പോള്‍ കൂടെ ഓടാന്‍ നോക്കിയത് എന്‍റെ തെറ്റ്...അതിനു ഇങ്ങനെ ശിക്ഷ ഉണ്ടാകും എന്നൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല...ഇന്നും സ്കൂള്‍-കോളേജ് ദിവസങ്ങള്‍ ഒക്കെ തന്നെ എന്‍റെ സ്വപ്നം...തിരികെ പോകാന്‍ എന്നെ അനുവദിക്കുമോ ? കാലമേ, നീ എനോട് ഇത്തിരി കനിവ് കാട്ടില്ലേ ? എനിക്ക് മടുത്തു ഈ യാന്ത്രികമായ ദിനചര്യകളും, ജീവിതവും !!!
മരണത്തെ വെമ്പല്‍ കൊള്ളുന്ന ഒരു ഹൃദയവുമായി ഞാന്‍ ഇനി എത്ര നാള്‍, എത്ര നാള്‍ ഇങ്ങനെ...!!!
Tuesday, July 20, 2010
Subscribe to:
Posts (Atom)