ജീവിതത്തില്‍ ഒന്നും നേടാന്‍ കഴിയാതെ യാത്രയാവുകയാണോ ഞാന്‍? മോഹിച്ചതൊക്ക വേറെന്തോ ആയിരുന്നു...ഇനി ഞാന്‍ എന്തിനു എന്ന ചോദ്യം എപ്പോഴും മനസ്സില്‍ ആര്ര്ത്തിരംബുന്നു...എത്തിപ്പെട്ട പ്രദേശങ്ങള്‍ ഒന്നും എന്‍റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നതല്ല...എങ്കിലും കാലം ഇത്രയും കടന്നു പോയിട്ടും, ഞാന്‍ ഇന്നും നേരെ ആയിട്ടില്ല എന്നു പറയുന്നതാവും ശരി.. ഓരോ നിമിഷങ്ങളിലും ആലോചിക്കാറുണ്ട്, ഇനിയെങ്കിലും..ഇനിയെങ്കിലും എന്ന്.. ഞാന്‍ എവിടെയൊക്കെയോ പോയി..എങ്ങനെ ഒക്കെയോ പോയി..ഒന്നും ഞാന്‍ അറിഞ്ഞു കൊണ്ടായിരുന്നില്ല എന്ന് പറഞ്ഞാല്‍ അത് കള്ളമാവും ...എന്തും മുഖാമുഖം നേരിടാന്‍ എനിക്ക് ഒരിക്കലും ധൈര്യം ഉണ്ടായിരുന്നില്ലാ...പലതും വേണ്ടെന്നു വെച്ചതും അത് കൊണ്ടാണ്...
ഇന്ന് ഞാന്‍ എല്ലാം മറക്കാന്‍ ആഗ്രിഹിക്കുന്നെങ്കിലും കഴിയാറില്ല എന്നതാണ് വാസ്തവം
...ജീവിതത്തില്‍ നിന്നാകെയും ഓടി ഒളിക്കണം എന്നുണ്ട്..ഇതിനിടയ്ക്ക് ഒരു കല്യാണം കഴിഞ്ഞു ഒരു കുഞ്ഞും ആയതിനാല്‍ അതിനും കഴിവില്ലാതെ ആയി എന്ന് വേണം പറയാന്‍...ഒരുപാട് എഴുതാറുണ്ടായിരുന്ന ഞാന്‍ ഇന്ന് അക്ഷരങ്ങള്‍ കാണുമ്പോള്‍ തന്നെ പതറി പോകുന്നു..ഒരു തേങ്ങല്‍ എന്നില്‍ നിറയുന്നു..വീണ്ടും ഒരു നാള്‍ വരുമെന്നും, അതില്‍ ഞാന്‍ മോഹിച്ചതെല്ലാം ഞാന്‍ സ്വന്തമാക്കുമെന്നും ഒക്കെ ഞാന്‍ ഞാന്‍ എന്നോട് തന്നെ പറയാറുണ്ട്..
എന്‍റെ ജീവിതം പോലും ഇന്ന് എന്‍റെ അല്ലാണ്ടെ ആയി..മനസ്സില്‍ അസ്വസ്ഥതകള്‍ വന്നു നിറയുമ്പോള്‍ ഞാന്‍ കഴിഞ്ഞ കാലങ്ങള്‍ അറിയാതെ ഓര്‍ക്കും...മറ്റുള്ളവര്‍ക്ക് എന്നും ഒരു തലവേദന ആയി നടന്നിരുന്നു ആ പയ്യനെ ഞാന്‍ മനസ്സില്‍ കാണും..കാലത്തെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ...!!!