അധികം ഒന്നും എഴുതാൻ മെനക്കെടാറില്ല ഇപ്പോൾ ...അത് കൊണ്ട് തന്നെ എഴുതാറുമില്ല..വിരസമായ വേളകൾ അനേകം ഉണ്ടെങ്കിലും എഴുതുന്നത് അരോചകം ആയി മാറിയതും തിരിച്ചറിയുന്നു .. എങ്ങനെ ഇങ്ങനെ ഒക്കെ ആയി എന്ന് ചോദിച്ചാൽ, ഇന്നത്തെ ജീവിതരീതികൾ ആകാം കാരണം... .വേറെ ഒന്നിനേo പഴിക്കുക നിവർത്തിയില്ല താനും .. പ്രതീക്ഷിച്ചതിലും നല്ല ഒരു യാത്ര ആയിരുന്നു എന്റെ നോട്ടത്തിൽ ഈ യാത്ര .. നെല്ലിയാംപതി എന്നതിനേക്കാൾ Misty Valley റിസോർട്ടിനാണ് കൈയടി കൊടുക്കേണ്ടത്...ബ്രഹ്‌മരം സിനിമയിൽ ഓടിയ ജീപ്പ് , അതിൽ കാണുന്ന ഓഫ്‌റോഡ് പാതകൾ.. ഇതൊക്കെ യാത്രയുടെ മാറ്റ് കൂട്ടി.. റിസോർട്ടു പേരെടുത്തു പറയേണ്ടത് തന്നെ ആണ്...നല്ല ആതിഥ്യ മര്യാദ പുലർത്തുന്ന ജീവനക്കാർ ... ഇത്തിരി "വിടല്" കൂടുതലായിരുന്നെങ്കിലും നന്നായി ആസ്വദിച്ചു അവിടെ ഉണ്ടായിരുന്ന ഓരോ നിമിഷവും.. മൊത്തത്തിൽ ഒരു നല്ല നേരംപോക്കായി ഈ യാത്ര.. യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല. അത് കൊണ്ട് തന്നെ വിരസമായ ഈ കുറിപ്പുകളും...
ഇന്നലത്തെ ചരിത്രങ്ങളുടെ ഭിന്നശേഷിപ്പുകൾ..പക്ഷേ ഇതൊന്നും മറ്റു പലയിടങ്ങളേം പോലെ വികസരം പ്രാപികാത്തത് കൊണ്ടാകണം വീണ്ടും വീണ്ടും അങ്ങോട്ടേക്ക് പോകാൻ മനസ്സുണരുന്നത്...
No comments:
Post a Comment