എന്നില്‍ നിന്നെന്തോ നഷ്ടമായിരിക്കുന്നു..
അത് നീയാണ്..!!!
ഇന്നലെ, നിന്‍റെ വസ്ത്രങ്ങള്‍ ഞാന്‍ ഊരി എറിഞ്ഞു..
എന്‍റെ കിടക്കയില്‍ നിന്നും എഴുനേറ്റു പോയ നിന്നെ ഞാന്‍ പിന്നെ കണ്ടതേയില്ല...
ഇപ്പോഴും എന്‍റെ മൂക്കില്‍ നിന്‍റെ ഗന്ധം തങ്ങി നില്‍ക്കുന്നു..
വസ്ത്രങ്ങളെല്ലാം നീ തിരിച്ചെടുത്തുവോ ?
---------------------------------------------
എനിക്ക് പിന്നീടാണ് മനസിലായത്,
നിന്‍റെ ശരീരം ആയിരുന്നില്ല എനിക്കാവശ്യം.
എനിക്ക് ആവശ്യം നീ തന്നെ ആയിരുന്നു..
ഞാന്‍ കണ്ണാടിയിലേക്ക് നോക്കി..
അവിടെ ഞാന്‍ എന്നെ കണ്ട്ടില്ല..
എങ്ങും ശൂന്യത മാത്രമാണ് ഞാന്‍ ദര്‍ശിച്ചത്..
ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ?
എന്തിനു വേണ്ടിയാണ് ഞാന്‍ ആ വിശിഷ്ട വസ്തുവിനെ കൈക്കലാക്കിയതും,
പിന്നെ എറിഞ്ഞുടച്ചതും...???
മനസിലായി ഇന്നെനിക്ക്, ചില വസ്തുക്കള്‍ ഉടഞ്ഞു ചിതറിയാല്‍, പിന്നീടത് വീണ്ടെടുക്കാന്‍ ആകിലെന്ന്...!!!
--------------------------------------------------------------------------------------
ഒരുപാടകന്നു പോയി എന്ന് അറിയാം..
ഇനി അവള്‍ വരില്ലെന്നും...
എങ്കിലും ഞാന്‍ എന്നും പ്രതീക്ഷിക്കും...
എന്നെ ഏറെ സ്നേഹിച്ചോരാ പെണ്‍കിടാവിനെ...!!!
---------------------------------------------------------------------------------------
Subscribe to:
Post Comments (Atom)
No comments:
Post a Comment